നേമത്ത് വീണ്ടും മോഷണം തുടര്‍ക്കഥ
നേമം: ഒരിടവേളയ്ക്ക് ശേഷം നേമം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം തുടര്‍ക്കഥയാകുന്നു. പ്രദേശവാസികള്‍ ആശങ്കയിലാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് വെളളായണി ജങ്ഷനിലുളള നാല് കടകളില്‍ മോഷണ ശ്രമം നടന്നിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചയോടെ മൂന്ന് വീടുകളില്‍ കവര്‍ച്ച നടന്നത്. നേമം വെളളായണി മെരിലാന്റ് സ്റ്റുഡിയോയ്ക്ക് സമീപം നല്ലാണിക്കല്‍ , വീനസ് റോഡ് എന്നിവിടങ്ങളിലുളള വീടുകളിലാണ് മോഷണം നടന്നത്. വേനല്‍ അവധി പ്രമാണിച്ച് വീട്ടുടമകള്‍ സ്ഥലത്തില്ലാതെ പൂട്ടിക്കിടന്ന വീടുകളായിരുന്നു ഇത്. രണ്ടു വീടുകളില്‍ നിന്നു 25,000 , 40,000 രൂപ വീതമാണ് നഷ്ടമായത്. മറ്റൊരു വീട്ടില്‍ മോഷണ ശ്രമം മാത്രമാണ് നടന്നത്.
അതേ സമയം വെളളായണി ജങ്ഷനിലെ മോഷണ ശ്രമം നടന്ന ഒരു കടയുടെ സമീപത്തു നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളുടെതാണന്നാണ് പൊലിസ് നിഗമനം. ഈ ഫോണിനെ ചുറ്റി പറ്റിയും അന്വേഷണം നടക്കുന്നതായി പൊലിസ്പറഞ്ഞു.
കവര്‍ച്ചാ സംഭവങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം എ.സിയുടെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ ടീം രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."