HOME
DETAILS
MAL
ഹരിത ട്രൈബ്യൂണലിന് ഡീസല്‍ വാഹന നിയന്ത്രണ ഹരജി പരിഗണിക്കാമെന്ന് ഹൈക്കോടതി
backup
July 13 2016 | 06:07 AM
കൊച്ചി: സര്‍ക്യൂട്ട് ബെഞ്ചിന്റെ അടുത്ത സിറ്റിങ്ങില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഡീസല്‍ വാഹന നിയന്ത്രണ ഹരജി പരിഗണിക്കാമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ ലീഫ് അപ്പീല്‍ നല്‍കിയിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം വിശദീകരിച്ചത്. 29 നാണ് സര്‍ക്യൂട്ട് ബെഞ്ചിന്റെ അടുത്ത സിറ്റിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."