സി.പി.എമ്മിന്റെ സ്ഥിതി ദയനീയം: മുല്ലപ്പള്ളി
തിരുവനന്തപുരം: ഭരണത്തില്‍ പരാജയപ്പെട്ടതിനാല്‍ ജനവിശ്വാസം നഷ്ടമായെന്ന ഭയം കൊണ്ടാണ് മുന്നണി വിപുലപ്പെടുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
യു.ഡി.എഫ് ഘടകകക്ഷികളുടെ പിറകെ അലയുന്ന സി.പി.എമ്മിന്റെ അവസ്ഥ ദയനീയമാണ്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന്റെ വല്യേട്ടന്‍ സ്വഭാവം കാരണം മുന്‍പ് പല പാര്‍ട്ടികളും വിട്ടുപോയിട്ടുണ്ട്. ഇപ്പോഴും പലരും അസംതൃപ്തരാണ്. ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായി. പമ്പ ത്രിവേണിയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സി.പി.ഐ സ്വീകരിച്ച നിലപാടിനും വനംമന്ത്രി സ്വീകരിച്ച നിലപടിനും കടകവിരുദ്ധമാണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും സ്വീകരിക്കുന്നത്. അവസരോചിതമായി രാഷ്ട്രീയ നിലപാട് മാറ്റുകയെന്നതാണ് സി.പി.എം എന്നും സ്വീകരിച്ച സമീപനം. സമവായത്തിലൂടെ മുന്നോട്ട് പോയ സമീപനം മാത്രമേ തങ്ങള്‍ക്കൂള്ളൂ. അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രമാണ് സി.പി.എമ്മിനുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."