കരനെല്‍ കൃഷി വ്യാപിപ്പിക്കും
കോതമംഗലം: കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പിന്റെ കരനെല്കൃഷിപ്രോത്സാഹനത്തിന്റെ ഭാഗമായി കവളങ്ങാട്ഗ്രാമപഞ്ചായത്തിന്റെസഹകരണത്തോടെ പഞ്ചായത്തില്‍ കര നെല്‍കൃഷി വ്യാപമാക്കുന്നതിന് തുടക്കം കുറിച്ചു.
കുടുംബശ്രീ അംഗങ്ങളായ കുഞ്ഞുമോള്‍ അയ്യപ്പന്, ക്ലാരജോസഫ്എന്നിവരുടെനേതൃത്വത്തില് ഉപ്പുമായ്ക്കല് ബാബു എന്ന കര്‍ഷകന്റെ രണ്ടേക്കറോളം വരുന്ന കര ഭൂമി പാട്ടത്തിനെടുത്താണ് നെല്കൃഷിആരംഭിച്ചത്.
പതിനേഴാം വാര്‍ഡില്‍ നടന്നചടങ്ങില്‍ കരനെല്‍കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബെന്നി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സൗമ്യസനല്കുമാര്, വര്‍ഗീസ്എബ്രാഹം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ഷിജി അലക്സ്, കൃഷിഓഫിസര്‍ ഉമ മഹേശ്വരി, അസിസ്റ്റന്റ് കൃഷിഓഫിസര്‍ കെ.എ. സജി, കൃഷിഅസിസ്റ്റന്റുമാരായ വി.കെ ജിന്‍സ്, എം.ആര് രതീഷ്,സി.ഡി.എസ് ചെയര്‍പെഴ്സണ്‍ രശ്മി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."