HOME
DETAILS

സമസ്ത ഓണ്‍ലൈന്‍: പ്രാഥമിക മതപഠന പരിപാടിക്കു ജനകീയ പിന്തുണയേറുന്നു

  
backup
June 07 2020 | 04:06 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a5%e0%b4%ae%e0%b4%bf


മലപ്പുറം: വൈജ്ഞാനിക മികവിന്റെ പുതിയ വാതായനം തുറന്നു സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ മദ്‌റസയ്ക്കു ജനകീയ പിന്തുണയേറുന്നു. ഓണ്‍ലൈന്‍ മദ്‌റസ സംപ്രേക്ഷണം നടക്കുന്ന 'സമസ്ത ഓണ്‍ലൈനി'ല്‍ ആറു ദിനങ്ങളിലായി വരിക്കാരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. ഇത്രയും ദിവസങ്ങളിലായി നടന്ന ക്ലാസുകളില്‍ 1.31 കോടിയിലധികം പ്രേക്ഷകരെയും ഇന്നലെ വൈകീട്ടു വരെ രേഖപ്പെടുത്തി. ലോക്ക് ഡൗണ്‍ കാലയളവില്‍ മദ്‌റസാ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പുതുതായി രൂപം നല്‍കിയതാണ് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍. ഇതിനു പുറമെ സമസ്ത വെബ്‌സൈറ്റ്, മൊബൈല്‍ ആപ്, ദര്‍ശന ടി.വി തുടങ്ങിയവയിലും ഇതേ ക്ലാസുകള്‍ സംപ്രേഷണം നടക്കുന്നുണ്ട്. മദ്‌റസാ വിദ്യാര്‍ഥികള്‍ക്കു പുറമെ രക്ഷിതാക്കളും പഠന പദ്ധതിയുടെ ഭാഗമായി. ആയിരക്കണക്കിനു കുടുംബിനികള്‍ക്കും തുടര്‍വിദ്യാഭ്യാസത്തിനു അവസരം ലഭ്യമാകാത്തവര്‍ക്കും പദ്ധതി ഏറെ പ്രയോജനപ്പെട്ടു. മതരംഗത്തെ ചിന്തകളും പഠനകളും പരിചയപ്പെടുന്നതിനു നിരവധി ഇതര മതസ്ഥരും സമസ്ത ഓണ്‍ലൈന്‍ ചാനലില്‍ പഠിതാക്കളായെത്തുന്നുണ്ട്.
മെയ് 27ന് ചേര്‍ന്ന സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിലാണു ഓണ്‍ലൈന്‍ പഠന പദ്ധതി പ്രഖ്യാപിച്ചത്. തുടര്‍ന്നു ഫാക്കല്‍റ്റി അംഗങ്ങളെ തിരഞ്ഞെടുത്തു രണ്ടു പരിശീലന പരിപാടികള്‍ നടത്തി. മദ്‌റസാ പ്രവൃത്തി കലണ്ടറില്‍ ഒരുമാസത്തെ സിലബസ് പ്രകാരമാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ തയാറാക്കിയത്. ശവ്വാല്‍ മാസം ഒന്‍പതു മുതല്‍ മാസാവസാനം വരേയുള്ള 22 പ്രവൃത്തിദിവസത്തേക്കുള്ള പാഠഭാഗങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലായി 20 മിനുട്ടു വീതം ദൈര്‍ഘ്യമുള്ള 342 ക്ലാസുകളാണ് ആദ്യമാസത്തേക്കു തയാറാക്കിയത്. മെയ് 28 മുതല്‍ 30 വരെ മൂന്നു ദിവസങ്ങളിലായി പാണക്കാട് ഹാദിയ സി.എസ്.ഇയില്‍ വച്ചു റെക്കോര്‍ഡിങും രണ്ടു മേഖലകളിലായി എഡിറ്റിങ് ജോലികളും പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ജൂണ്‍ ഒന്നിനു ക്ലാസ് സംപ്രേക്ഷണം തുടങ്ങിയത്.
പ്രാഥമിക മതപഠന രംഗത്ത് ഏറെ ശ്രദ്ധേയമായ സമസ്ത സിലബസ്, ആധുനിക മനഃശാസ്ത്ര സമീപനങ്ങളെയും ശിശുസൗഹൃദവുമായ പഠനാവതരണവും പഠന പ്രവര്‍ത്തനങ്ങളുമാണ് പിന്തുടരുന്നത്. കബീര്‍ ഫൈസി ചെമ്മാടാണ് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നത്. റെയിഞ്ചു തലങ്ങളില്‍ സമസ്ത മുഫത്തിശുമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപനം നടത്തുന്നു. മദ്‌റസാ സിലബസ് ഭാഗമായ ആഴത്തിലുള്ള പഠനത്തിനും പ്രാക്ടിക്കല്‍ പരിശീലനത്തിനും അസൈന്റ്‌മെന്റ് , പ്രൊജക്റ്റ് തുടങ്ങി പഠന പ്രവൃത്തികളും ഓണ്‍ലൈന്‍ മദ്‌റസയുടെയും ഭാഗമായി നടപ്പിലാക്കുമെന്നും അടുത്താഴ്ച മുതല്‍ അനബന്ധ പഠന, പ്രവൃത്തികള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ മദ്‌റസാ വിദ്യാര്‍ഥികളിലെത്തിക്കുമെന്നും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
വിവിധ വിഷയങ്ങള്‍ക്കായി 21 ഫാക്കല്‍റ്റി അംഗങ്ങളാണ് ക്ലാസെടുക്കുന്നത്. മുസ്തഫ ഹുദവി കൊടുവള്ളി, അലി ഫൈസി ചുള്ളിക്കോട്, ഇസ്മാഈല്‍ ഹുദവി ഏഴൂര്‍, സി.എ. റശീദ് മുസ്‌ലിയാര്‍ കാടാമ്പുഴ, ഫൈസല്‍ ഹുദവി പാണ്ടിക്കാട്, അതാഉ റഹ്മാന്‍ ഫൈസി തുവ്വൂര്‍, വി. മുഹമ്മദ് ഇഖ്ബാല്‍ ഹുദവി എടയാറ്റൂര്‍, ഇസ്ഹാഖ് ഹുദവി ചങ്ങരംകുളം, ജമാല്‍ ഹുദവി വെള്ളാളൂര്‍, ഉബൈദ് അന്‍വരി കാരക്കാട, ഇസ്മാഈല്‍ ഹുദവി മണലിപ്പുഴ, വി. ഇര്‍ഷാദ് ഫൈസി പാണ്ടിക്കാട്, നാഫിഅ് ഹുദവി അരീക്കാട്, മുഹമ്മദ് ശരീഫ് ചുഴലി, ജമാലുദ്ദീന്‍ അസ്ഹരി, യൂസുഫ് ഹുദവി വാളക്കുളം, വി.പി. അബ്ദുറഹ്മാന്‍ റഹീമി പട്ടാമ്പി, ഡോ. ശരീഫ് ഹുദവി ആനക്കര, ഇസ്മാഈല്‍ ഫൈസി ഒടമല, കെ.സി. ഉസ്മാന്‍ ഹുദവി കൂരിയാട്, ജഅ്ഫര്‍ സ്വാദിഖ് ബാഖവി പടിക്കല്‍, അബ്ബാസ് മൗലവി അരിപ്ര, ശുഐബ് വാഫി കൈതക്കല്‍, ആസിഫ് വാഫി റിപ്പണ്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ ക്ലാസെടുക്കുന്നത്.
അനീസുദ്ദീന്‍ ഹുദവി നാട്ടുകല്‍, സഈദ് ഫസല്‍ ഹുദവി വെട്ടത്തൂര്‍, അജ്മല്‍ ഹുസൈന്‍ ഹുദവി മുട്ടില്‍, നാസര്‍ രണ്ടത്താണി, ഉവൈസ് ഒതുക്കുങ്ങല്‍, അഷ്‌കര്‍ രണ്ടത്താണി, കെ.സി അബ്ദുസ്സലാം അന്‍വരി, അബ്ദുല്ല വാഫി തെങ്ങിലാന്‍, സലീത്ത് ആനമങ്ങാട്, കെ.ടി. മുഹമ്മദ് അബ്ദുറഫീഖ് വെളിമുക്ക്, യാസിര്‍ ഇരുമ്പുചോല എന്നിവരാണ് എഡിറ്റിങും സാങ്കേതിക സംവിധാനങ്ങളും നിയന്ത്രിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago