HOME
DETAILS
MAL
നന്തന്‍കോട് കൂട്ടക്കൊല: ചെന്നൈയില്‍ നിന്ന് ബാഗും വസ്ത്രങ്ങളും കണ്ടെടുത്തു
backup
April 17 2017 | 20:04 PM
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതിയായ കേദല്‍ ജിന്സണ് രാജയെ ചെന്നൈയില്‍ എത്തിച്ച് തെളിവെടുപ്പു നടത്തിയ പൊലിസിന് പ്രധാന തെളിവുകള്‍ ലഭിച്ചു. കൊല നടത്തുമ്പോള്‍ ഉപയോഗിച്ച വസ്ത്രവും ബാഗും ഇയാള്‍ താമസിച്ച ലോഡ്ജില്‍നിന്ന് കണ്ടെടുത്തതായി പൊലിസ് അറിയിച്ചു. കേദലിനെ ലോഡ്ജിലെ ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല നടത്തിയശേഷം പ്രതി മുങ്ങിയത് ചെന്നൈയിലേക്കായിരുന്നു.
അവിടെ ലോഡ്ജില്‍ താമസിച്ച ശേഷം വീണ്ടും തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴാണ് പൊലിസിന്റെ പിടിയിലായത്. വസ്ത്രവും ബാഗും മറ്റും ചെന്നൈയിലെ ലോഡ്ജില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."