കടലോളം സ്‌നേഹം നുകര്‍ന്ന് ബെന്നി ബെഹനാന്‍
കൈപ്പമംഗലം: കടലിന്റെ മക്കളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നൊമ്പരങ്ങള്‍ ഹൃദയത്തിലേറ്റു വാങ്ങി കടലോളം സ്‌നേഹം തിരിച്ചു നല്‍കിയാണ് ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. പുലര്‍ച്ചെ അഴീക്കോട് ഹാര്‍ബറിലെത്തിയ സ്ഥാനാര്‍ഥിയെ കടലോളം സ്‌നേഹം നല്‍കിയാണ് മത്സ്യത്തൊഴിലാളികള്‍ യാത്രയാക്കിയത്. ജങ്കാര്‍ പ്രശ്‌നവും മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങളും ബെന്നി ബെഹനാന്‍ വിശദമായി ചോദിച്ചറിഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കിയിട്ടുള്ള കാര്യം ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടി. ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പ്രതീക്ഷ നല്‍കുന്നതാണെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബിന്റെ കൊടുങ്ങല്ലൂരിലെ തറവാട്ടില്‍ എത്തി അനുഗ്രഹം തേടിയ ശേഷമാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്.
തുടര്‍ന്ന് പുത്തന്‍പള്ളി മഹല്‍, നൂറ് വര്‍ഷം പഴക്കമുള്ള കോട്ടയ്ക്കല്‍ ദുര്‍ഗാദേവി ക്ഷേത്രം, സെന്റ്. തോമസ് പള്ളി എന്നിവിടങ്ങളിലെത്തി അനുഗ്രഹം തേടി. എ.ഡി 52ല്‍ സ്ഥാപിച്ച മാര്‍ത്തോമാ പള്ളിയിലെത്തിയ ബെന്നി ബെഹനാനെ വികാരി ആന്റണി വേലത്തിപറമ്പില്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."