ഭാഷയുടെ പ്രൗഢി വീണ്ടെടുക്കാന്‍ മാതൃഭാഷാസംഗമം
തിരൂര്‍: ഭാഷയുടെ സ്വത്വവും പ്രൗഢിയും വീണ്ടെടുക്കുന്നതിനുള്ള അടിയന്തിര നടപടികളും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി സമഗ്ര കര്‍മ്മപദ്ധതിയും ചര്‍ച്ച ചെയ്യുന്നതിന് മലയാള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ മാതൃഭാഷാസംഗമം സംഘടിപ്പിക്കുന്നു. 20ന് രാവിലെ 10 മുതല്‍ അക്ഷരം കാംപസില്‍ നടക്കുന്ന തുറന്ന ചര്‍ച്ചയിലും കൂട്ടായ്മയിലും ഭാഷാവിദഗ്ധരും എഴുത്തുകാരുമായ നാല്പതോളം പേര് പങ്കെടുക്കും.
അര്‍ഹമായ പ്രാധാന്യവും അംഗീകാരവും ഭാഷയ്ക്ക് നേടി കൊടുക്കുന്നതിനുള്ള നടപടികളാണ് എഴുത്തുകാരുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം തുടര്‍ പ്രവര്‍ത്തനങ്ങളുടെ സമഗ്രചിത്രം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. ആര്. നന്ദകുമാര്‍, പ്രൊഫ. ആര്.വി.ജി മേനോന്, ഡോ. എം.എന്‍. കാരശ്ശേരി, ഡോ. പി. പവിത്രന്, ഡോ. കെ.എം. അനില്‍, കെ.പി. രാമനുണ്ണി, പ്രൊഫ. വി.എന്‍. മുരളി, കാളീശ്വരം രാജ്, പിരപ്പന്‍കോട് മുരളി, നീലമ്പേരൂര്‍ മധുസൂദനന് നായര്‍, കുരീപ്പുഴ ശ്രീകുമാര്‍, വൈശാഖന്, ഡോ. കെ.എന്‍. ഗണേഷ്, വി. കാര്ത്തികേയന് നായര്‍, കെ.പി. മോഹനന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."