ഞാറ്റുവേല ഫെസ്റ്റിന് തുടക്കമായി
കൊച്ചി: കൃഷിയെ അടുത്തറിയാനും കാര്‍ഷിക മേഖലയിലെ ആധുനിക വ്യതിയാനങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായി ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ഫെസ്റ്റ് 2018 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാഴക്കൃഷി ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ കണ്ണാറ കാര്‍ഷിക ഗവേഷണകേന്ദ്രം അസി.പ്രൊഫസര്‍ ഡോ.ഗവാസ് രാഗേഷ് ക്ലാസുകളെടുത്തു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വിപണന്ന മേളയാണ് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്.
കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷിത്തോട്ടം നേര്യമംഗലം, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള കേരള സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം ആലുവ, ഒക്കല്‍, കോക്കനട്ട് നഴ്‌സറി മരട് ,കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്റര്‍ ചൂര്‍ണ്ണിക്കര എന്നിവിടങ്ങളില്‍ നിന്നുമുള്ള വിള ഉല്‍പ്പന്നങ്ങളാണ് വിപണനത്തിലുള്ളത്.
മാവിന്‍ തൈകളുടെ വ്യത്യസ്ത ഇനങ്ങളുടെ ശേഖരം തന്നെ മേളയിലുണ്ട്. ഹിമവസന്ത, സിന്ദൂരം, ഹിമയുദ്ദീന്‍ എന്നീ ഇനത്തില്‍ പെട്ട മാവില്‍ തൈകളാണുള്ളത്. കൂടാതെ ജാതി , ഇരുമ്പന്‍ പുളി, മുരിങ്ങ തെങ്ങ്, ഗ്രാം പൂ, പ്ലാവ്, കമുക് എന്നിവയും തൈകളും ലഭിക്കും. പഞ്ചായത്ത് കമ്യൂണിറി ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉദയകമാര്‍ അധ്യക്ഷത വഹിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലിന്‍സി സേവ്യര്‍ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് ആദ്യ വില്‍പന നടത്തി. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഉഷാദേവി. ടി.ആര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി, ബ്ലോക്ക് പഞ്ചായത്തംഗം സി.പി. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."