ഈ വെള്ളിയാഴ്ച കഅബക്ക് നിഴലുണ്ടാകില്ല
മക്ക: വരുന്ന വെള്ളിയാഴ്ച വിശുദ്ധ കഅബാലയത്തിന് നിഴലുണ്ടാകില്ല. കഅബയുടെ മധ്യത്തില്‍ നേരെ മുകളിലായി സൂര്യന് വരുന്നതിലാണിത്. ളുഹര്‍ നിസ്കാര സമയം കഴിഞ്ഞ് ഉച്ചക്ക് 12.27 ന് മക്കയില്‍ 90 ഡിഗ്രി ഉച്ചിയിലായിരിക്കും സൂര്യനെന്ന് ജിദ്ദ ആസ്ട്രോണമി സൊസൈറ്റി പ്രസിഡന്റ് മാജിദ് അബു സാഹിര്‍ പറഞ്ഞു.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാണ് ഈ പ്രതിഭാസം അനുഭവപ്പെടുകയെന്ന് ജിദ്ദ കിങ് അബുല്‍ അസീസ് യൂണിവേഴ്സിറ്റി ആസ്ട്രോണമി ആന്റ് സ്പേയ്സ് സയന്‍സ് വിഭാഗം ഗവേഷകന് മല്ഹിം ഹിന്ദി നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 27 നും ഈ പ്രതിഭാസം പ്രകടമായിരുന്നു.
എങ്ങനെ ഖിബ്ല നിര്‍ണയിക്കാം
ഈ അവസരത്തില്‍ ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഖിബ്ലയുടെ ദിശ വളരെ വ്യക്തമായി നിര്‍ണ്ണയിക്കാനാകും. നേരെയുള്ള ഒരു മരക്കമ്പോ പ്ലാസ്റ്റിക് വടിയോ ഭൂമിയില്‍ കുത്തനെ ഉറപ്പിച്ചുനിര്‍ത്തുക. ആ സമയത്ത് വസ്തുവിന്റെ നിഴല്‍ പതിക്കുന്നതിന്റെ നേരെ വിപരീത ദിശയിലായിരിക്കും ഖിബ്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."