തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ധാരണകള്‍ നടപ്പാക്കും
തൊടുപുഴ: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ സ്ഥാനങ്ങള്‍ പങ്കിടുന്നതിനെ സംബന്ധിച്ച് യു ഡി എഫില്‍ ഉണ്ടായ ധാരണകള്‍ വീഴ്ച്ച കൂടാതെ സമയബന്ധിതമായി നടപ്പാക്കാന്‍ യു ഡി എഫ് നേതൃയോഗം തീരുമാനിച്ചതായി ജില്ലാ ചെയര്മാന് അഡ്വ. എസ് അശോകനും കണ്‍വീനര്‍ ടി എം സലീമും അറിയിച്ചു. ധാരണ പ്രകാരം കുമളി- പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ ഇന്ന് രാജി വയ്ക്കും.
അറക്കുളം, കൊന്നത്തടി വണ്ണപ്പുറം ഗ്രാമപഞ്ചായത്തുകളിലെ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ ഉടന്‍ വിളിച്ചു കൂട്ടും. ആസന്നമായ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു ഡി എഫ് അംഗങ്ങള്ക്കിടിയലുള്ള ഭിന്നത ചര്‍ച്ച ചെയ്തു പരിഹരിക്കും. 12 ന് നടക്കുന്ന തൊടുപുഴ നഗരസഭാ വൈസ് ചെയര്മാന് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയ രീപീകരണത്തിന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ്, മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് എന്നിവര്‍ അടങ്ങുന്ന ഉപസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."