HOME
DETAILS
MAL
കോയമ്പത്തൂര്‍ പാസഞ്ചറില്‍ യാത്രക്കാരനായി കൃഷ്ണകുമാറിന്റെ വേറിട്ട വോട്ടഭ്യര്‍ഥന
backup
March 26 2019 | 08:03 AM
പാലക്കാട്: രാവിലെ ഏഴു മണിക്ക് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബി.ജെ.പി പ്രവര്‍ത്തകരോടൊപ്പം എന്‍.ഡി.എ സ്ഥാനാര്‍ഥി കൃഷ്ണകുമാറെത്തി. കോയമ്പത്തൂര്‍ പാസഞ്ചര്‍ പാലക്കാടിന്റെ ലൈഫ് ലൈനാണ്. ദിവസേന നൂറ് കണക്കിന് പാലക്കാട്ടുകാര്‍ യാത്ര ചെയ്യുന്ന ട്രെയിന്‍. അതിലെ യാത്രക്കാരോട് വോട്ടഭ്യര്‍ഥിക്കുകയായിരുന്നു കൃഷ്ണ കുമാറിന്റെ ലക്ഷ്യം. മോദി സര്‍ക്കാര്‍ ഒലവക്കോട് സ്റ്റേഷനില്‍ എട്ടു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ട് കൊണ്ടായിരുന്നു കൃഷ്ണകുമാര്‍ യാത്രക്കാരെ കണ്ടത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, കൗണ്‍സിലര്‍ വി. നടേശന്, ശശികുമാര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വാളയാര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്ത് വോട്ടഭ്യര്‍ഥിച്ച ശേഷം ഒറ്റപ്പാലത്തേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."