HOME
DETAILS

ഹരിത ട്രൈബ്യൂണല്‍ വിധി: 65,000 വാഹനങ്ങള്‍ പിന്‍വലിക്കേണ്ടിവരും

  
backup
July 13 2016 | 08:07 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ac%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-65000

തിരുവനന്തപുരം: 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പിലായാല്‍ ഏകദേശം 61,000 ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും 4,000 നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും പൊതുനിരത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
നിലവില്‍ കേരളത്തിലെ നിരത്തുകളില്‍ സര്‍വിസ് നടത്തുന്ന 6,600 ഓളം വരുന്ന സ്‌റ്റേറ്റ് കാര്യേജുകള്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. ഇവ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായാല്‍ പൊതുഗതാഗത സംവിധാനം താറുമാറാകും. കോണ്‍ട്രാക്ട് കാര്യേജുകള്‍ക്കും ഉത്തരവ് ബാധകമാകുന്നതിനാല്‍ അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്കും യാത്ര ദുഷ്‌കരമാകുമെന്നും മന്ത്രി പറഞ്ഞു.


ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നിലവില്‍ വന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ 10 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള 1,102 ബസുകളും ലോറി, വാന്‍ മുതലായ 117 വാഹനങ്ങളും പിന്‍വലിക്കേണ്ടി വരും. പിന്‍വലിക്കുന്ന ബസുകള്‍ക്ക് പകരംബസുകള്‍ നിരത്തിലിറക്കുന്നതിന് ഏകദേശം 272 കോടി രൂപയുടെ അധികബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും സുഗമവും ആക്കുന്നതിന് ഒരേ ടിക്കറ്റ് ഉപയോഗിച്ച് എല്ലാത്തരം ഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യാന്‍ കഴിയുന്നതിനും റോഡ്, റെയില്‍, ജലഗതാഗത മാര്‍ഗങ്ങളില്‍ ഏകീകൃത സംവിധാനം പാലിക്കുന്നതിനുമായി ആദ്യനടപടിയെന്ന നിലയില്‍ ഏകീകൃത മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(യു.എം.ടി.എ) രൂപീകരിക്കുന്നതിനു നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

ജന്റം രണ്ടാംഘട്ട പദ്ധതിയില്‍ ലഭിക്കാനുള്ള 117 ബസുകള്‍ നിരത്തില്‍ ഇറക്കാനുള്ള നടപടി സ്വീകരിച്ചു. തീരദേശ കടല്‍ ഗതാഗത പദ്ധതിയുടെ നടത്തിപ്പിനായി തയാറാക്കിയ കര്‍മപദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും ആദ്യഘട്ടത്തില്‍ കൊല്ലം, അഴീക്കല്‍, വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍ തുറമുഖങ്ങളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്‍സെഷന്‍ നല്‍കിയതിലൂടെ 2015-16 വര്‍ഷത്തില്‍ 106 കോടി രൂപയുടെ നഷ്ടം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിട്ടുണ്ട്. 7,000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വിസുകള്‍ ഷെഡ്യൂളുകളുടെ പ്രാധാന്യം അനുസരിച്ച് പുനഃക്രമീകരിക്കും. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കണക്ടിവിറ്റി സര്‍വിസുകള്‍ ആരംഭിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്; ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Kerala
  •  2 months ago
No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago