HOME
DETAILS

തടയണയിലെ വെള്ളം ഒഴുക്കിക്കളഞ്ഞെന്ന് വാട്ടര്‍ തീം പാര്‍ക്ക്

  
backup
July 02 2018 | 18:07 PM

%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%92%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

കൊച്ചി: കോഴിക്കോട് കക്കാടംപൊയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കും വിവാദ തടയണയും പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജന. സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹരജിയില്‍ തടയണയിലെ വെള്ളം ഒഴുക്കിക്കളഞ്ഞെന്ന് വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. 

വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ നല്‍കിയ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി, ഹരജി പിന്നീടു പരിഗണിക്കാനായി മാറ്റി. മലപ്പുറം, കോഴിക്കോട് കലക്ടര്‍മാരുള്‍പ്പെടെയുള്ളവരാണ് ഹരജിയിലെ എതിര്‍ കക്ഷികള്‍. ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കാന്‍ ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മേല്‍നോട്ടം വഹിക്കണമെന്ന് കാണിച്ച് ഡിസംബര്‍ എട്ടിന് മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നുവെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു.
14 ദിവസത്തിനുള്ളില്‍ തടയണ പൊളിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതു നടപ്പായില്ല. കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കും ചീങ്കണ്ണിപ്പാലയിലെ തടയണയും പരിസ്ഥിതി നാശത്തിനിടയാക്കുമെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഒട്ടേറെ പേരുടെ കുടിവെള്ള സ്രോതസ്സായ അരുവിയുടെ ഒഴുക്ക് തടഞ്ഞ് തടയണ നിര്‍മിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹരജിക്കാരന്റെ വാദം.
ജില്ലാ ദുരന്ത നിവാരണ സമിതിയുടെ റിപ്പോര്‍ട്ടില്‍ അപകടത്തിന് സാദ്ധ്യത കൂടിയ മേഖലയിലാണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയില്‍ ഭൂ പരിഷ്‌കരണ നിയമപ്രകാരം സ്വന്തമാക്കാവുന്ന ഭൂമിയേക്കാള്‍ 214 ഏക്കര്‍ ഭൂമി പി.വി അന്‍വര്‍ എം.എല്‍.എയുടെ കുടുംബത്തിന് കൂടുതല്‍ ഉണ്ടെന്നും ഇത് തിരിച്ചു പിടിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു. ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് തടയണമെന്നാണ് ഇടക്കാല ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago