HOME
DETAILS
MAL
മിഠായി കഴിച്ച് കുട്ടി മരിച്ച സംഭവം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ
backup
April 17 2017 | 20:04 PM
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ബേക്കറി കടയില്‍ നിന്ന് ജെല്ലി മിഠായി വാങ്ങിക്കഴിച്ചതിനെ തുടര്‍ന്ന് മരിച്ച അഞ്ചുവയസുകാരന് യൂസഫലിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഈ മാസം അവസാനം ലഭിക്കുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഗുരുതരാവസ്ഥയിലായിരുന്ന മാതാവ് തിരുവങ്ങുര്‍ പാലാട്ടുകുനി സുഹറാബിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യവാസ്ഥയില്‍ പുരോഗതിവന്നതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ചെറിയ രീതിയിലുള്ള ക്ഷീണം സുഹറാബിക്കുണ്ട്. ഇന്ന് ഭക്ഷ്യസുരക്ഷാ ഓഫിസര്‍ക്കും കസബാ പൊലിസിലും സുഹറാബിയും കുടുംബാഗങ്ങളും പരാതി നല്‍കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."