HOME
DETAILS
MAL
തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം; പാകിസ്താന് ഗ്രേ പട്ടികയില്‍ തുടര്‍ന്നേക്കും
backup
March 27 2019 | 00:03 AM
ഇസ്ലാമാബാദ്: തീവ്രവാദികള്‍ക്ക് സാമ്പത്തി സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താന് ഗ്രേ പട്ടികയില്‍തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പാരീസ് ആസ്ഥാനമാക്കിയുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) 40 നിര്‍ദേശങ്ങളില്‍ 70 ശതമാനവും പാകിസ്താന് നടപ്പിലാക്കിയില്ലെന്നും അതിനാല്‍ ഗ്രേ പട്ടകയില്‍ തന്നെ പെടുത്തിയേക്കുമെന്നും പാക് മാധ്യമമായ ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് പാകിസ്താനെ എഫ്.എ.ടി.എഫ് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതു നീക്കാനായി തീവ്രവാദ സംഘടനകള്‍ക്കെതിരേ പാകിസ്താന് നടപടികള്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."