ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയല്‍ ഇന്ന് തുടങ്ങും
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കുവേണ്ടിയുള്ള സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയല്‍ ഇന്ന് ആരംഭിക്കും. ക്ലാസുകളുടെ പുനഃസംപ്രേഷണം ജൂണ്‍ ഒന്നുമുതലുള്ള അതേക്രമത്തിലാണ് ഇന്നു മുതല്‍ നടത്തുക. രണ്ടാംഘട്ട ട്രയലിന് മുന്നോടിയായി ഇന്നലെ രാവിലെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യാപക സമൂഹത്തെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്തു.
അടുത്ത മൂന്ന് ദിവസത്തിനകം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ അധ്യാപകര്‍ രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. സ്‌കൂളിനോ ക്ലാസുകള്‍ക്കോ ബദലല്ല ഓണ്‍ലൈന്‍ ക്ലാസുകള്‍. താല്‍ക്കാലിക സംവിധാനം മാത്രമാണ്. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് സാധാരണപോലെ ക്ലാസുകള്‍ ആരംഭിക്കാനാകും.
ഒന്നാംഘട്ട ട്രയലിന്റെ വിജയാനുഭവത്തില്‍ നിന്ന് അതിനേക്കാള്‍ ഗംഭീരമായി രണ്ടാംഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം വിജയിപ്പിക്കാനാകും. ഏത് കുട്ടിക്കാണ് ഇനി ഓണ്‍ലൈന്‍ പഠനസംവിധാനം ലഭ്യമാകാനുള്ളതെന്ന് ഇന്നുതന്നെ അധ്യാപകര്‍ കണ്ടെത്തണം. പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍, തദ്ദേശ ഭരണസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവരെ സമീപിച്ച് പഠനസൗകര്യമില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കാന്‍ അഭ്യര്‍ഥിക്കണം. കുട്ടികള്‍ക്ക് ടി.വി സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒട്ടേറെ സംവിധാനം ഉണ്ട്.
ഇത് പൂര്‍ത്തിയായാല്‍ യഥാര്‍ഥ ക്ലാസുകള്‍ ആരംഭിക്കുമെന്നും ആര്‍ക്കും പഠനം നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."