അനുനയ നീക്കവുമായി അമിത്ഷാ; ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് നേരിട്ടെത്തും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ തുടങ്ങിയിരിക്കേ കേരളത്തിലെ പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് ദേശീയ അധ്യക്ഷന്‍ നേരിട്ടെത്തുന്നത്. കൂടിയാലോചന നടത്താതെ കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതിനെതുടര്‍ന്ന് ബി.ജെ.പിയുമായി ശക്തമായ ഭിന്നതയാണ് സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതൃത്വത്തിനുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാന അധ്യക്ഷനെ സമവായത്തിന്റെ അടിസ്ഥാനത്തില്‍പോലും പ്രഖ്യാപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ബി.ജെ.പിക്കുള്ളത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാനാണ് അമിത്ഷാ നേരിട്ടെത്തുന്നത്. എന്നാല്‍ അനുനയനീക്കത്തിന് വഴങ്ങാന്‍ തയാറല്ലെന്ന സൂചനയാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്നത്. സഹകാര്യവാഹക് എം. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി അമിത്ഷാ സംസാരിച്ചേക്കും.
പ്രശ്‌ന പരിഹാരമെന്ന നിലയില്‍ പ്രത്യേക ഫോര്‍മുലയുമായാണ് അമിത്ഷാ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് പോരിന്റെ അവസാനത്തെ ഉദാഹരണമായി തന്റെ ഫേസ്ബുക്ക് പേജില്‍ കേരളത്തില്‍നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി നേതൃത്വത്തിനെതിരേ കമന്റുകള്‍ ഇട്ടതിനെയും അമിത്ഷാ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
തിരുവനന്തപുരത്ത് എത്തുന്ന അമിത്ഷാ ഉച്ചക്ക് കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."