രോഗം ആര്‍ക്കും വരാവുന്ന സാഹചര്യം; സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചാല്‍ മരണനിരക്ക് കുറയ്ക്കാം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ സമ്പര്‍ക്കം വഴി കൊവിഡ് പടരുന്നത് നിയന്ത്രിക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗബാധ ആര്‍ക്കും വരാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാല്‍ മരണനിരക്ക് കുറയ്ക്കാമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ 10-12 ശതമാനം മാത്രമാണ്. റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്ന് മുതല്‍ തുടങ്ങും. സമൂഹവ്യാപനം ഉണ്ടോ എന്നറിയാനാണ് ആന്റിബോഡി പരിശോധന. ആദ്യഘട്ടമായി 10,000 കിറ്റുകള്‍ എത്തിയെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി രോഗപ്പകര്‍ച്ച പ്രതിരോധിക്കുന്നതില്‍ കേരളം മുന്നിലാണ്. സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാം. കേന്ദ്രം പറഞ്ഞതിനാലാണ് ആദ്യം സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് പോയത്. സര്‍ക്കാര്‍ ക്വാറന്റൈന്‍ പ്രായോഗികമല്ലെന്ന് പല രാജ്യങ്ങളും സമ്മതിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം വരുന്നുണ്ട്. ഇത് കുറക്കാനാണ് ശ്രമിക്കുന്നത്. മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ക്വാറന്റൈന്‍ വ്യവസ്ഥ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആളുകളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സര്‍ക്കാര്‍ ക്വാറന്റൈന്‍ പ്രായോഗികമല്ലെന്ന് പലരാജ്യങ്ങളും വ്യക്തമാക്കിയതാണ്. ശുചിമുറിയോട് കൂടിയ മുറി ഇല്ലാത്ത വീടുള്ളവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയാമെന്നും കെ.കെ ശൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."