ബി.ഡി.ജെ.എസ് മൂന്നിടത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ചേര്‍ത്തല: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു (ആലത്തൂര്‍), മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ തഴവ സഹദേവന് (മാവേലിക്കര), മുന്‍ ജില്ലാ പ്രസിഡന്റ് ബിജു കൃഷ്ണന് (ഇടുക്കി) എന്നിവരെയാണ് സ്ഥാനാര്‍ഥികളായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.
വയനാട്, തൃശൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് തുഷാര്‍ പറഞ്ഞു. തൃശൂരിലും വയനാട്ടിലും വെല്ലുവിളി ഏറ്റെടുക്കാന്‍ പാര്‍ട്ടി തയാറാണ്. ജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നത്. എതിരാളി രാഹുല്‍ ഗാന്ധിയല്ല ആരായാലും മത്സരിക്കും. സുരക്ഷിത മണ്ഡലം നോക്കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. വയനാട് സീറ്റ് വച്ചുമാറുന്നതു സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. എന്‍.ഡി.എയുടെ ജയസാധ്യതകള്ക്കനുസരിച്ച് വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി വച്ചുമാറലുകള്ക്കു തയാറാണ്.
താന്‍ തൃശൂരില്‍ മത്സരിച്ചാല്‍ തോല്‍ക്കില്ല. താന്‍ മത്സരിക്കുന്നതു സംബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടേതായി വരുന്നത് വ്യക്തിപരമായ പരാമര്‍ശങ്ങളാണ്. യോഗം ഭാരവാഹിത്വത്തില്‍ നിന്നുള്ള രാജി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും തുഷാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."