കുടിവെള്ളം മുട്ടി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍
കാഞ്ഞങ്ങാട്: ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കാതെ കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വലയുന്നു. ഹൊസ്ദുര്‍ഗ് കോട്ടക്ക് സമീപത്തുള്ള ഒട്ടനവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ശുദ്ധജലം കിട്ടാതെ വലയുന്നത്.
സ്ഥാപനങ്ങള്‍ക്കു സമീപം കിണറുകളും,കുഴല്‍ക്കിണറുകളും ഉണ്ടെങ്കിലും കുടിക്കാന്‍ വെള്ളമില്ലാതായിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ ടാപ്പുകള്‍ ഉണ്ടെങ്കിലും ഇതും നോക്കുകുത്തിയായി. നഗരപരിധിയില്‍ മുഴുവനും കടുത്ത ജലക്ഷാമം നേരിടുമ്പോഴും ഇതിന് പരിഹാരം കാണാന്‍ നഗരസഭാ അധികൃതര്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ്, ബില്‍ഡിംഗ്, ഇറിഗേഷന്‍ വകുപ്പ് ഓഫിസുകള്‍ക്ക് പ്രത്യേകം കിണറുകള്‍ കുഴിച്ചിരുന്നു. ഇതിന് പുറമേ ഹോസ്ദുര്‍ഗ് കോടതി കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ളവയില്‍ കുഴല്‍ക്കിണറുകളും സ്ഥാപിച്ചിരുന്നു.
എന്നാല്‍ വേനല്‍ കനത്തതോടെ ഇവയിലൊന്നിലും ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയാണ്. ഇത് കാരണം ജീവനക്കാര്‍ കടുത്ത ദുരിതം അനുഭവിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."