HOME
DETAILS

കാസര്‍കോട് നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

  
backup
April 17 2017 | 21:04 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95-2


കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലെയും കുടിവെള്ളശ്രോതസുകളില്‍ ഉപ്പുവെള്ളം ജനങ്ങളെ വലക്കുന്നു.
 കടുത്ത വേനല്‍ ചൂടില്‍ മിക്ക കിണറുകളിലെയും വെള്ളം വറ്റിക്കഴിഞ്ഞു. അല്‍പ്പമെങ്കിലും വെള്ളം ലഭിക്കുന്ന കിണറുകളിലാണെങ്കില്‍ ഇപ്പോള്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്.
വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാസര്‍കോട് നഗരവും സമീപപ്രദേശങ്ങളും നീങ്ങുകയാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭാ പരിധിയില്‍ 35 കിയോസ്‌കുകള്‍ ജില്ലാ ഭരണകൂടം സ്ഥാപിച്ചു. ബദിയഡുക്ക, ബന്തടുക്ക പോലെ കുടിവെള്ളം രൂക്ഷമായ മേഖലകളിലും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കിണറുകളിലും കുഴല്‍ കിണറുകളിലും ഉപ്പുവെള്ളമായതോടെ വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് നഗര പ്രദേശത്തെ ജനങ്ങള്‍ ആശ്രയിക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കാസര്‍കോട് നഗരസഭാ പ്രദേശത്ത് 1000 ലിറ്റര്‍ ഉള്‍കൊള്ളുന്ന 35 കിയോസ്‌കുകള്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്.  പെരിയയിലും മറ്റുമുള്ള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കുകളില്‍ നിന്നാണ് കിയോസ്‌കുകളില്‍ വെള്ളമെത്തിക്കുന്നത്.
കാസര്‍കോടിന്റെ മലയോര മേഖലകളായ ബദിയഡുക്ക പോലുള്ള പ്രദേശങ്ങളിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ 5000 ലിറ്ററിന്റെ കിയോസ്‌കുകളാണ് സ്ഥാപിച്ചു.  
പെരിയയിലെ ടാങ്കില്‍ നിന്ന് കുറച്ച് ദിവസത്തേക്ക് കൂടി വെള്ളമെത്തിക്കാന്‍ കഴിയുമെങ്കിലും മഴ ലഭിച്ചില്ലെങ്കില്‍ കാസര്‍കോട് നേരിടാന്‍ പോകുന്നത് കൊടും വരള്‍ച്ചയെയായിരിക്കും.
നഗരസഭാ പരിധിയില്‍ ഒരു വാര്‍ഡില്‍ ഒന്നെന്ന നിലയിലാണ് ടാങ്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍  കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അവ തീര്‍ത്തും അപര്യാപ്തമാണ്.
കിയോസ്‌കുകള്‍ സ്ഥാപിച്ചതിനൊപ്പം ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന്  സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കിയോസ്‌കുകളിലും ടാങ്കറുകളില്‍ വിതരണം ചെയ്യുന്നതിനും ആവശ്യമായ വെള്ളം ലഭിക്കാത്തതും കുടിവെള്ള വിതരണത്തെ ബാധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  3 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  3 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  3 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  3 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago