കെ.എസ്.ഇ.ബി മസ്ദൂര്‍ തസ്തികയിലേക്ക് ഉടന്‍ പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം: കെ.എസ്.ഇ.ബി മസ്ദൂര്‍(പെറ്റി കോണ്‍ക്ട്രാക്ടര്‍മാരില്‍ നിന്നു മാത്രം) തസ്തികയിലേക്ക് ഉടന്‍ വിജ്ഞാപനം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. അപേക്ഷകള്‍ മാനുവല്‍ രീതിയിലുള്ള അപേക്ഷാ ഫോമില്‍ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.
പി.എസ്.സിയുടെ ജില്ലാ,മേഖലാ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അടുത്ത മാസം 29ന് മൂന്ന് മേഖലകളിലായി പരീക്ഷ നടത്തും. അപേക്ഷയുടെ മാതൃക വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (എസ്.എം.ലാബ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്,സ്മിത്തി,ഓട്ടോമൊബൈല്‍ മെക്കാനിക്, പോളിമര്‍ ടെക്‌നോളജി,വയര്‍മാന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്ലംബിങ്,സിവില്‍, ഇലക്‌ട്രോണിക്‌സ്, വെല്‍ഡിങ്, ടര്‍ണിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി, ഡീസല്‍ മെക്കാനിക്, കാര്‍പ്പെന്ററി), പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ കമ്പൗണ്ടര്‍ (ഫാര്‍മസിസ്റ്റ്) കയര്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികകളിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍), കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ ജൂനിയര്‍ സയിന്റിഫിക് ഓഫിസര്‍, മെയിന്റനന്‍സ് ആന്‍ഡ് ഓപറേഷന്‍ ഓഫ് മറൈന്‍ എന്‍ജിന്‍സ് (നേരിട്ടും,തസ്തികമാറ്റം വഴിയും), ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(സര്‍വേയര്‍), വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ വൊക്കേഷനല്‍ ടീച്ചര്‍,മെയിന്റനന്‍സ് ആന്‍ഡ് റിപ്പയര്‍സ് ഓഫ് ഓട്ടോമൊബൈല്‍സ്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് മെക്കാട്രോണിക്‌സ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ അനലിസ്റ്റ് ഗ്രേഡ് 3 (എന്‍.സി.എ.-എസ്.സി.) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക്, ഇന്‍ഡസ്ട്രീസ് ട്രെയിനിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അരിത്തമെറ്റിക് കം ഡ്രോയിങ്ങില്‍ (പട്ടികവര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം) ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
വൊക്കേഷനല്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് ജൂനിയര്‍(എന്‍.സി.എ.- എസ്.ടി), ഗ്രൗണ്ട് വാട്ടര്‍ വകുപ്പില്‍ മെഷിനിസ്റ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാനും, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പില്‍ അസിസ്റ്റന്റ് എന്‍വയോണ്‍മെന്റല്‍ തസ്തികയിലേക്ക് അഭിമുഖം നടത്താനും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ കോബ്ലര്‍ തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.
പി.എസ്.സി വിജ്ഞാപനം ഇനി ഫേസ് ബുക്ക് വഴി
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ ന്യൂ ജനറേഷന്‍ ആകുന്നു. ഫേസ്ബുക്കില്‍ സ്വന്തമായി പേജ് തുടങ്ങാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ഫേസ്ബുക്ക് വഴി വിജ്ഞാപനം ഇറക്കാനും ഉദ്യോഗാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാനും പ്രത്യേക സംവിധാനം ഒരുക്കും.
ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മിഷന്‍ അംഗങ്ങളായ പ്രൊഫ.ലോപ്പസ് മാത്യു, ആര്‍.പാര്‍വതി ദേവി, ഡോ. സുരേഷ്‌കുമാര്‍,ഡോ.എം.ആര്‍.ബൈജു എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."