ചികിത്സയും ഭക്ഷണവുമില്ലാതെ കെഞ്ചന് കിടപ്പിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു
കാട്ടിക്കുളം: ശക്തമായ കാറ്റടിച്ചാല്‍ നിലം പൊത്താനിരിക്കുന്ന കൂരക്കുള്ളില്‍ ആശ്രയിമില്ലാതെ കിടക്കുകയാണ് തൃശ്ശിലേരി വില്ലേജിലെ ചേലൂര്‍ മണ്ണുണ്ടി കാട്ടുനായ്ക്ക കോളനിയിലെ കെഞ്ചന് എന്ന എഴുപത്തിയഞ്ചുകാരന്.
മാസങ്ങളായി കോളനിക്കു സമീപം കാടിനോടു ചേര്‍ന്ന് ഒരു ഷെഡില്‍ പഴകി ദ്രവിച്ച കമ്പിളിക്കുള്ളില്‍ ചികിത്സയും ആവശ്യത്തിനു ഭക്ഷണവുമില്ലാതെയാണ് കെഞ്ചന്റെ കഴിച്ചുകൂട്ടുന്നത്. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് പ്ലാസ്റ്റിക് ചാക്കുകൊണ്ട് മറച്ച ഷെഡിലാണ് മഴയിലും കാറ്റിലും ഈ വൃദ്ധന് തലചായ്ക്കുന്നത്.
രോഗിയായ കെഞ്ചന് ചികിത്സയോ മറ്റു സഹായങ്ങളോ ലഭിക്കുന്നതിനു അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
കോളനിയിലെ കാര്യങ്ങള്‍ അധികൃതരെ അറിയിക്കേണ്ട ട്രൈബല്‍ ഉദ്യോഗസ്ഥരോ പഞ്ചായത്ത് അധികൃതരോ ഈ വൃദ്ധന്റെ നിസ്സഹായാവസ്ഥ ഇതുവരെ അറിഞ്ഞമട്ടില്ല.
സ്വന്തമായി റേഷന്‍കാര്‍ഡോ പെന്‍ഷനോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കെഞ്ചന് മാസങ്ങളായി കിടപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."