റോഡരികില്‍ മാലിന്യം തള്ളി; തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ച് നാട്ടുകാര്‍
താമരശ്ശേരി: രാത്രിയില്‍ റോഡരികില്‍ മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു. ദേശീയ പാതയില്‍ താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിനും അമ്പായത്തോടിനുമിടയിലാണ് വിവാഹ വീട്ടില്‍ നിന്നുമുള്ള മാലിന്യം തള്ളിയത്.
മാലിന്യ ചാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ അവ പരിശോധിക്കുകയും വിവാഹ വീട്ടില്‍ നിന്നുള്ളതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇവിടെ ഭക്ഷണം വിതരണം ചെയ്ത കാറ്ററിങ് സര്‍വിസുകാരുടെ പേരും കണ്ടെത്തിയതോടെ ഇവരുമായി ബന്ധപ്പെട്ട്വീട്ടുകാരെ കണ്ടെത്തുകയായിരുന്നു. റോഡില്‍ തള്ളിയ മാലിന്യം തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതോടെ വീട്ടുകാര്‍ ഇവ തിരിച്ചു കയറ്റികൊണ്ടുപോവുകയും ചെയ്തു. ആളൊഴിഞ്ഞ ഈ ഭാഗത്ത് അറവുമാലിന്യങ്ങളടക്കം വാഹനങ്ങളിലെത്തിച്ചു റോഡില്‍ തള്ളുന്നത് പതിവാണ്. ആയിരക്കണക്കിനു വാഹനങ്ങള്‍ നിത്യവും കടന്നുപോവുന്ന റോഡരികില്‍ മാലിന്യ നിക്ഷേപംകൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കാവലിന് അയവ് വന്നതോടെ ഇവിടം വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയും ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന് തീരുമാനമുണ്ടായെങ്കിലും നടപ്പിലായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."