ലണ്ടന്‍ നിശാക്ലബില്‍ ആസിഡ് ആക്രമണം: 12 പേര്‍ക്ക് പരുക്ക്
ലണ്ടന്‍: ലണ്ടന്‍ നിശാക്ലബിനു നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി വൈകിയാണ് ആക്രമണമെന്ന് പൊലിസും ഫയര്‍ സര്‍വിസും പറഞ്ഞു.തിരിച്ചറിയപ്പെടാത്ത ദ്രാവകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫയര്‍ ബ്രിഗേഡ് വക്താവ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ ആസിഡാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ക്ലബിലാണ് ആക്രമണമുണ്ടായത്.ആക്രമണം നടക്കുമ്പോള്‍ 600 പേരാണ് ക്ലബിലുണ്ടായിരുന്നത്. പരുക്കേറ്റ 12 പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്കുകള്‍ സാരമുള്ളതല്ല. ഭീകരവാദ ബന്ധമില്ലെന്നാണ് പ്രാഥമിക സൂചനകള്‍. ക്ലബിനു സമീപത്തെ തെരുവുകള്‍ ആക്രമണത്തിനു പിന്നാലെ അടച്ചു. ലണ്ടനില്‍ ഇത്തരത്തിലുള്ള ആക്രമണം സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. 2010 മുതല്‍ ലണ്ടനില്‍ 1,800 ആസിഡ് ആക്രമണങ്ങളുണ്ടായതായി പൊലിസ് പറഞ്ഞു. 2016 ല്‍ 454 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 ല്‍ ഇത് 261 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."