കുറ്റ്യാടി മണ്ഡലത്തില്‍ വികസന മുന്നേറ്റത്തിന്റെ കാലം: പാറക്കല്‍ അബ്ദുല്ല
കക്കട്ടില്‍: വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ 294 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് നടപടികള്‍ പൂര്‍ത്തിയായതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് എക്സിക്യുട്ടീവ് ക്യാംപ് വേളം കാക്കുനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.എം അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ അഹമ്മദ് പുന്നക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
പി. അമ്മത് മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കണ്ടിയില്‍ അബ്ദുല്ല ഹാജി, ചുണ്ടയില്‍ മൊയ്തു ഹാജി, കെ.ടി അബ്ദുറഹ്മാന്, പി.പി റഷീദ്, മലയില്‍ ഇബ്രാഹിം ഹാജി, വി.പി കുഞ്ഞമ്മദ് മാസ്റ്റര്‍, ഒ.സി കരീം, എം.എ കുഞ്ഞബ്ദുല്ല, കുന്നോത്ത് അമ്മത് ഹാജി, കെ.സി മുജീബ് റഹ്മാന്, സി.കെ അബു, പുതിയെടുത്ത് അബ്ദുല്ല, കെ.കെ ഹമീദ്, എം.പി ഷാജഹാന്, എഫ്.എം മുനീര്‍, വി.എം റഷാദ്, എന്‍.പി സഫീര്‍, കെ.കെ ബാസിത്ത്, പുല്ലാറോട്ട് കുഞ്ഞബ്ദുല്ല, എ.പി ഫൈസല്‍, കാരാളത്ത് പോക്കര് ഹാജി, നസീര്‍ വളയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."