HOME
DETAILS
MAL
കുടുംബശ്രീ ഭക്ഷ്യമേള 'താളും തകരയും' തുടങ്ങി
backup
March 27 2019 | 05:03 AM
കല്‍പ്പറ്റ: കുടുംബശ്രീ ഭക്ഷ്യമേള താളും തകരയ്ക്കും കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് തുടക്കമായി.
നാടന്‍ തനിമ നിലനിര്‍ത്തി പുത്തന്‍ വിഭവങ്ങളുടെ രുചിക്കൂട്ട് ഒരുക്കുകയാണ് ഈ ഭക്ഷ്യമേള. കേരളത്തിന്റെ തനത് സ്വാദിനോടൊപ്പം വയനാടന്‍ വിഭവങ്ങളും രുചിക്കുട്ടേകുന്നു.
ആദിവാസി മേഖലയിലെ തനതു വിഭവങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. നാലാം ദിവസമായ വ്യഴാഴ്ച്ച കുക്കറിഷോയും പാചക മത്സരവും സംഘടിപ്പിക്കും. വയനാടിന്റെ വിവിധയിടങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച കുടുംബശ്രീ ഉല്‍പ്പന്നങ്ങളും സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."