HOME
DETAILS
MAL
പത്ത് വര്‍ഷമായി വാഴക്കൃഷി ചെയ്തിരുന്ന കുമ്പിടി കാങ്കപ്പുഴ കടവ് റോഡിലെ സ്ഥലം നെല്ല് കൃഷിക്കായി തയ്യാറാക്കുന്നു
backup
July 13 2016 | 18:07 PM
ആനക്കര: പത്ത് വര്‍ഷമായി വാഴക്കൃഷി ചെയ്തിരുന്ന സ്ഥലത്ത് നെല്‍കൃഷിയിറക്കുന്നു. ആനക്കര പഞ്ചായത്തിലെ കുമ്പിടി കാങ്കപ്പുഴ കടവ് റോഡിലെ കുറ്റിപ്പുറം സ്വദേശിയായ മമ്മിയുടെ സ്ഥലമാണ് കൊത്തി നിരത്തി നെല്‍കൃഷിചെയ്യാന്‍ തയ്യാറാക്കുന്നത്. കുമ്പിടി ഉമ്മത്തൂര്‍ സ്വദേശി സെയ്ദാണ് ഈ സ്ഥലം പാട്ടത്തിനൈടുത്ത് നെല്‍കൃഷിക്കായി തയ്യാറാക്കുന്നത്. ഒരു ഏക്കര്‍ വരുന്ന സ്ഥലം 30 പേര്‍ ജോലിചെയ്താണ് കൊത്തിനിരത്തി കൃഷിക്കായി തയ്യാറാക്കുന്നത്. കിടങ്ങുകളെല്ലാം ഉളളതിനാല്‍ ഇവിടെ ട്രാക്ടര്‍ ഇറക്കി ഉഴുത് മറിക്കാന്‍ കഴിയില്ല. അടുത്ത ദിവസം തന്നെ ഈ പാടശേഖരത്ത് കൃഷി ഇറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."