ഇവരും കൊവിഡ് മുക്തര്‍
പാരിസ്: ജനസംഖ്യ ഏറെയില്ലാത്ത ചില കുഞ്ഞു രാജ്യങ്ങളും ന്യൂസിലന്‍ഡിനെ പോലെ കൊവിഡ് മുക്തമായിട്ടുണ്ട്. അവയെ പരിചയപ്പെടാം.
മോണ്ടിനെഗ്രോ- യൂറോപ്പില്‍ അവസാനമായി കൊവിഡ് എത്തിയ രാജ്യമാണ് മോണ്ടിനെഗ്രോ. മാര്‍ച്ച് 17ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യം മെയ് 24ന് കൊവിഡ് മുക്തമായി പ്രഖ്യാപിച്ചു.
എരിത്രിയ- 60 ലക്ഷം ജനസംഖ്യയുള്ള കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഐരിത്രിയയില്‍ 39 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മാര്‍ച്ച് 21ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഏപ്രിലില്‍ ലോക്ക്ഡൗണിലായ രാജ്യം മെയ് 15ന് കൊവിഡ് മുക്തമായി പ്രഖ്യാപിച്ചു.
പാപുവ ന്യൂ ഗിനിയ- 89 ലക്ഷം ജനസംഖ്യയുള്ള ഈ പസഫിക് രാജ്യത്ത് മാര്‍ച്ച് 20നാണ് വൈറസ് എത്തിയത്. മെയ് നാലിന് കൊവിഡ് മുക്തമായി പ്രഖ്യാപിച്ചു.
സെഷെല്ലസ്- ജനസംഖ്യ 97,096 മാത്രമുള്ള സെഷെല്ലസില്‍ 11 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മാര്‍ച്ച് 14ന് വൈറസ് റിപ്പോര്‍ട്ട് ചെയ്തു.
ഹോളി സീ- 12 പേര്‍ക്ക് മാത്രം വൈറസ് ബാധിച്ച ഹോളി സീ ജൂണ്‍ ആറിനാണ് കൊവിഡ് മുക്തമായി പ്രഖ്യാപിച്ചത്. ടൂറിസ്റ്റുകളെ വിലക്കിയതാണ് രക്ഷയായത്.
സെയിന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്- ജനസംഖ്യ 52,441. 15 പേര്‍ക്കാണിവിടെ രോഗം വന്നത്. ആദ്യ കേസ് മാര്‍ച്ച് 24നായിരുന്നു. മെയ് 19ന് കൊവിഡ് മുക്തമായി.
ഫിജി- മാര്‍ച്ച് 19ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ഫിജിയില്‍ 18 പേര്‍ക്ക് വൈരസ് സ്ഥിരീകരിച്ചു. കടുത്ത നിയന്ത്രണങ്ങളിലൂടെ ഏപ്രില്‍ 20ന് കൊവിഡ് മുക്തമായി പ്രഖ്യാപിച്ചു.
കിഴക്കന്‍ തിമൂര്‍- ദക്ഷിണകിഴക്കന്‍ ഏഷ്യയിലെ ദ്വീപ് രാജ്യമായ ഇവിടെ 24 പേര്‍ക്കാണ് രോഗം ബാധിച്ചത്. മെയ് 15ന് കൊവിഡ് മുക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."