ദുരഭിമാന വധശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: ദുരഭിമാനത്തിന്റെ പേരില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെയും സുഹൃത്തിനേയും അറസ്റ്റു ചെയ്തു. പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ കറുകടം ഞാഞൂല്‍ കോളനിയില്‍ കടിഞ്ഞോലില്‍ ബേസില്‍ എല്‍ദോസി(20)നെയും അക്രമത്തില്‍ സഹായിച്ച സുഹൃത്തായ 17 കാരനെയുമാണ് പൊലിസ് അറസ്റ്റു ചെയ്തത്.
പണ്ടിരിമല തടിലക്കുടിപ്പാറയില്‍ അഖിലി(19)നെയാണ് സംഘം ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മൂവാറ്റുപുഴ ആരക്കുഴ ജങ്ഷനിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മാസ്‌ക്കുവാങ്ങി കൂട്ടുകാരനുമൊത്ത് തിരികെയിറങ്ങിയ അഖിലിനെ ബൈക്കില്‍ സുഹൃത്തുമൊത്ത് എത്തിയ ബേസില്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. പതിനേഴുകാരനെ ഞായറാഴ്ച രാത്രിയും ബേസിലിനെ ഇന്നലെ അഞ്ചുമണിയോടെ ചാലിക്കടവു പാലത്തിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരേയും ഇന്നു കോടതിയില്‍ ഹാജരാക്കും.
ബേസിലിന്റെ സഹോദരിയും അഖിലും പ്ലസ്ടുവിന് ഒന്നിച്ച് പഠിച്ചപ്പോഴുണ്ടായ സൗഹൃദം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. ഇതാണ് അക്രമത്തിന് ബേസിലിനെ പ്രേരിപ്പിച്ചത്. അക്രമത്തിനുശേഷം മണിക്കൂറിനുള്ളില്‍ തന്നെ പതിനേഴുകാരനെ പൊലിസ് പിടികൂടിയിരുന്നു. എന്നാല്‍ ബേസില്‍ രാത്രി മുഴുവന്‍ കോതമംഗലത്തെ സ്വകാര്യ വ്യക്തിയുടെ കപ്പതോട്ടത്തില്‍ ഒളിച്ചിരുന്നു.
ഇന്നലെ രാവിലെ കറുകടത്തെ ബന്ധുവീട്ടിലെത്തി. എന്നാല്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പരന്നതോടെ ബന്ധുവീട്ടില്‍ കഴിയാന്‍ പറ്റാതായി. തുടര്‍ന്ന് ചാലിക്കടവിന് പാലത്തിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടെ രഹസ്യവിവരം ലഭിച്ച പൊലിസ് വൈകുന്നേരത്തോടെ ഇവിടെ നിന്നും ബേസിലിനെ പിടികൂടുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."