ബജറ്റില്‍ മണ്ണാര്‍ക്കാടിന് 20 കോടിയുടെ പദ്ധതി
മണ്ണാര്‍ക്കാട്: സംസ്ഥാന ബജറ്റില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ രണ്ട് പദ്ധതികള്‍ക്ക് 20 കോടി രൂപ അനുവദിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിന് പ്രത്യേക പരിഗണന നല്‍കിയത്. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണംകുണ്ട് പാലത്തിന് 10 കോടി രൂപയും, കുമരംപുത്തൂര്‍ പഞ്ചായത്തിലെ എട്ട് കിലോമീറ്റര്‍ നീളം വരുന്ന എം.ഇ.എസ് കല്ലടി കോളജ് - പയ്യനെടം റോഡ് 10 കോടി രൂപയുമാണ് ബജറ്റിലുള്‍പ്പെടുത്തി തുക അനുവദിച്ചത്.
ബജറ്റ് അവതരണ സമയത്ത് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പദ്ധതികളൊന്നും അനുവദിക്കാതിരുന്നത് ചര്‍ച്ചക്കിടയാക്കിരുന്നു. നിയമസഭയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ബജറ്റ് ചര്‍ച്ചയിലാണ് എം.എല്‍.എ ഷംസുദ്ദീന്‍ അപേക്ഷ നല്‍കിയതും മന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ പ്രഖ്യാപനമുണ്ടായതും. അനുവദിക്കപ്പെട്ട പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."