ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയം: കെ.സി ജോസഫ്
ചങ്ങനാശേരി: ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കെ.സി ജോസഫ് എം.എല്‍.എ
കേന്ദ്ര സര്‍ക്കാരിന് വര്‍ഗീയതയാണ് മുഖ്യ അജണ്ട ജനങ്ങള്‍ എന്ത് കഴിക്കണം എങ്ങനെ ചിന്തിക്കണം എന്ന് പോലും തീരുമാനിക്കാന്‍ കഴിയുന്നില്ല മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ സാധാരണക്കാരന്റെ ജീവിതം താളം തെറ്റിച്ചു സമസ്ത്ഥമേഖലയും തകര്‍ന്നടിഞ്ഞു. പ്രളയദുരിതാശ്വാസം വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു പ്രളയം മൂലം കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് മെറിട്ടോറിയം പ്രഖ്യാപിച്ച രീതിയില്‍ പാകപിഴവുണ്ടായത് സര്‍ക്കാരിന് കര്‍ഷകരോടുള്ള ആത്മാര്‍ത്ഥത കുറവുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചങ്ങനാശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷനായി.
സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് എം.പി,ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റ്യന്‍,പി.എസ് രഘുറാം, അജീസ് ബെന്‍ മാത്യൂസ്, ജോബ് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."