HOME
DETAILS
MAL
സ്രാവിന്റെ ആക്രമണത്തില്‍ പതിനേഴുകാരി ആസ്ത്രേലിയയില്‍ കൊല്ലപ്പെട്ടു
backup
April 18 2017 | 02:04 AM
സിഡ്നി: കടലില്‍ സര്ഫിങ്ങിലേര്പ്പെട്ട പതിനേഴുകാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെ എസ്പെറാന്സിലാണ് സംഭവം. അമ്മയും സഹോദരിയും നോക്കി നില്‍ക്കെയായിരുന്നു പെണ്‍കുട്ടി ആക്രമണത്തിനിരയായത്.
അക്രമണത്തില്‍ ഗുരുതരപരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തം ശരീരത്തില്‍ നിന്നും വളരെയധികം നഷ്ടപ്പെട്ടിരുന്നതായും ഇതാണ് മരണത്തിന് പ്രധാനകാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ ആസ്ത്രേലിയയില്‍ കഴിഞ്ഞ 12 മാസത്തിനിടെയുണ്ടാവുന്ന മൂന്നാമത്തെ സ്രാവിന്റെ ആക്രമണമാണിത്. 2014ല്‍ ഇതേ സ്ഥലത്ത് സ്രാവിന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൈ നഷ്ടപ്പെട്ടിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ബീച്ച് 48 മണിക്കൂര്‍ നേരത്തേക്ക് ക്ലോസ് ചെയ്തിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."