'ആസ്ത്രേലിയന്‍ ജോലി ആസ്ത്രേലിയക്കാര്‍ക്ക്'; വിദേശികള്‍ക്കുള്ള താല്‍ക്കാലിക വിസ റദ്ദാക്കുന്നതായി മാല്‍ക്കം ടണ്‍ബുള്‍
മെല്‍ബണ്‍: യു.എസിനു പിന്നാലെ വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിലെ ഉദാരത എടുത്തുമാറ്റാനൊരുങ്ങി ആസ്ത്രേലിയയും. വിദേശികള്‍ക്കുള്ള താല്‍ക്കാലിക വിസയായ 457 ഒഴിവാക്കുന്നതായി ആസ്ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടണ്‍ബുള്‍ പ്രഖ്യാപിച്ചു. പകരം പുതിയ രണ്ട് ദീര്‍ഘകാല വിസകളും പ്രഖ്യാപിച്ചു. ആസ്ത്രേലിയന്‍ ജോലി ആസ്ത്രേലിയക്കാര്ക്കുള്ളതാണെന്ന പരാമര്‍ശത്തോടെയാണ് പുതിയ പദ്ധതി ടണ്‍ബുള്‍ പ്രഖ്യാപിച്ചത്.
രണ്ടുവര്ഷക്കാലാവധിയുള്ള താല്‍ക്കാലിക വിസയാണ് പകരം പ്രഖ്യാപിച്ച ഒരു വിസ. നിലവില്‍ 650 ജോലികള്‍ക്ക് താല്‍ക്കാലിക വിസ അനുവദിക്കുന്നുണ്ട്. ഇത് വെട്ടിച്ചുരുക്കി 200 ജോലികള്‍ക്ക് മാത്രം താല്‍ക്കാലിക വിസ അനുവദിക്കുന്നതാണ് പുതിയ നിയമം. ഇതുപ്രകാരം പുതിയ വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് തൊഴിലില്‍ മുന്‍പരിചയം കാണിക്കേണ്ടി വരും.
നാലു വര്‍ഷത്തെ കാലാവധിയുള്ള രണ്ടാമത്തെ വിസയ്ക്ക് അപേക്ഷിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ നല്ല നിലവാരവും കൃത്യമായ കുറ്റവിമുക്തിയും നേടിയിരിക്കണം. പുതിയ പദ്ധതികള്‍ പ്രത്യക്ഷമായും കര്‍ശനമായും രാജ്യത്തിന്റെ താല്പര്യം മുന്‍നിര്‍ത്തിയാണെന്നും മാല്‍കോം പറഞ്ഞു.
നിലവില്‍ 457 വിസ പ്രകാരം ആസ്ത്രേലിയയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ നിയമം ബാധകമല്ല. വിസയുടെ നിലവിലെ മാനദണ്ഡ പ്രകാരം അവര്‍ക്ക് ജോലിയില്‍ തുടരാമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."