ചെര്‍ക്കളയില്‍ വന്‍ തീപ്പിടുത്തം
ചെര്‍ക്കള: ടൗണില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഇന്നലെ ഉച്ചയോടെ തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തം പരിഭ്രാന്തി പരത്തിയെങ്കിലും നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.
ചെങ്കള പഞ്ചായത്ത് ഓഫിസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വൈ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെ 11.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ജനറേറ്ററില്‍ നിന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.
തീപിടുത്തമുണ്ടായതോടെ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലുണ്ടായിരുന്നവരെല്ലം പുറത്തേക്കോടി. മുകളിലെ നിലയില്‍ സുക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് സാധങ്ങളും കടയുടെ മുന്‍വശത്തെ ബോര്‍ഡും ഇന്‍ന്റീരിയല്‍ ഡെക്കറേഷനും ജനറേറ്ററും കത്തിനശിച്ചു.
കാസര്‍കോട് നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്‌നിശമന സേനയും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. മൂന്ന് ലക്ഷം രൂപയോളം നഷ്ടം വന്നതായി കടയുടമ അബ്ദുല്‍ ജലീല്‍ പറഞ്ഞു. പെട്ടെന്ന് തീയണക്കാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സ്റ്റേഷന്‍ ഓഫിസര്‍ ജഗദിഷ്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രഭാകരന്‍. ലീഡിങ് ഫയര്‍മാന്‍ ഷാജി, ഫയര്‍മാന്‍മാരായ സുരേഷ്, സജിത, വിനു, ഹരി, ഡ്രൈവര്‍മാരായ രാജന്‍, വിനു, ഹോം ഗാര്‍ഡ്മാരായ രാഘവന്‍, ഉണ്ണികൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘമാണ് തീയണക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."