സ്വകാര്യ ബസുകള്‍ക്ക് അധികനിരക്ക് : ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി
കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് അധികനിരക്ക് ഈടാക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് ഇന്നാണ് സ്വകാര്യബസ് ഉടമകളുടെ ഹരജിയിലായിരുന്നു കോടതി ഉത്തരവ്. ഇചിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഉത്തരവിന്റെ കോപ്പി കൈപ്പറ്റിയാല്‍ സംഭവത്തെക്കുറിച്ച് പഠിച്ച് പുതിയ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സാമൂഹിക അകലം പാലിച്ചുവേണം അധിക നിരക്ക് ഈടാക്കി സര്‍വീസ് നടത്തേണ്ടതെന്ന് കോടതി ബസ് ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കാന്‍ നിയമിച്ച രാമചന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പുതിയ ഉത്തരവോടെ കെ.എസ്.ആര്.ടി.സിയ്ക്കും അധിക നിരക്ക് ഈടാക്കാം.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. നികുതി പൂര്‍ണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാല്‍ പിന്നീട് നിരക്ക് വര്‍ധന പിന്‍വലിച്ചിരുന്നു. ബസില്‍ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തിയുള്ള യാത്രയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി എകെ ശശീന്ദ്രന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."