നാമനിര്‍ദേശ പത്രിക സമര്‍പ്പണം 28 മുതല്‍ ഏപ്രില്‍ നാലുവരെ
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 മുതല്‍ ഏപ്രില്‍ നാലു വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. നാമനിര്‍ദേശ പത്രികകള്‍ ജില്ലാ വരണാധികാരിക്കോ അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രത്യേക ചുമതല നല്‍കിയിട്ടുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ക്കോ സമര്‍പ്പിക്കാം. നാലുസെറ്റ് പത്രികകള്‍ വരെ നല്‍കാം. പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ മൂന്നുവാഹനങ്ങള്‍ക്ക് മാത്രമാണ് കലക്ടറേറ്റ് കോംപൗണ്ടില്‍ പ്രവേശനം അനുവദിക്കുക. പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമെ വരണാധികാരിയുടെ ഓഫിസില്‍ പ്രവേശിക്കാവൂ. സ്ഥാനാര്‍ഥികള്‍ പ്രധാന കവാടത്തിലൂടെ വേണം സിവില്‍ സ്റ്റേഷനില്‍ പ്രവേശിക്കാന്‍. സ്ഥാനാര്‍ഥികള്‍ ക്രമിനല്‍ കേസുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ സംബന്ധിച്ച് സത്യവാങ്മൂലം ഫോം 26ല്‍ രേഖപ്പെടുത്തിപത്രികയോടൊപ്പം നല്‍കണം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തിയതി എട്ടുമാണ്. 70 ലക്ഷം രൂപയാണ് ഓരോ സ്ഥാനാര്‍ഥികള്‍ക്കും ചെലവഴിക്കാവുന്ന തുക. പത്രികയോടൊപ്പം ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവെയ്‌ക്കേണ്ട തുക.
സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളുടെ അനുമതി രേഖകള്‍ സ്‌ക്വാഡ് ആവശ്യപ്പെടുന്നതനുസരിച്ചുനല്‍കണമെന്നും തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിത പെരുമാറ്റചട്ടം പാലിക്കണമെന്നും കലക്ടര്‍ ഡോ. സജിത് ബോബു നിര്‍ദേശിച്ചു. വരണാധികാരിയുടെ ഓഫിസും പരിസരവും ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ പൂര്‍ണ നിയന്ത്രണത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."