HOME
DETAILS
MAL
വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം
backup
July 13 2016 | 19:07 PM
കോഴിക്കോട്: ആരോഗ്യ വകുപ്പ് 11 മുതല്‍ 23 വരെ ഊര്‍ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണ പരിപാടി സംഘടിപ്പിക്കും. വയറിളക്കം കാരണം മരണം സംഭവിക്കരുതെന്നതാണ് പരിപാടിയുടെ സന്ദേശം. വയറിളക്കരോഗത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കലാണ് പക്ഷാചരണത്തിന്റെ ലക്ഷ്യമെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ വാര്‍ഡ്തലത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സ്കൂള്‍ കുട്ടികളില്‍ ശുചിത്വശീലം വളര്‍ത്തിയെടുക്കുന്നതിനു പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി, ആശുപത്രികള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം പരിശീലന പരിപാടി നടപ്പിലാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്.എല്‍ സരിത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."