വാണിജ്യാടിസ്ഥാനത്തില്‍ വരുമാനമുണ്ടാക്കുന്ന തരത്തില്‍ കൃഷിരീതി മാറണം: തോമസ് ഐസക്
തൃശൂര്‍: വാണിജ്യാടിസ്ഥാനത്തില്‍ വരുമാനമുണ്ടാക്കുന്ന തരത്തില്‍ നമ്മുടെ കൃഷിരീതി മാറണമെന്നു ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്. തളിപ്പറമ്പ് സമൃദ്ധി-2017 പദ്ധതിയുമായി ബന്ധപ്പെട്ട് കിലയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലനപരിപാടിയുടെ ഭാഗമായ സംരംഭകത്വ പ്രൊജക്റ്റ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.
ലാഭകരമായ കൃഷി മാത്രമേ നിലനില്‍ക്കുകയുള്ളു. നല്ല കര്‍ഷകരെ കണ്ടെത്തി ഈ രീതിയിലേക്കു കൊണ്ടുവരണം. ഉല്‍പ്പന്നങ്ങള്‍ക്കു ബ്രാന്‍ഡ് നെയിം വേണം. മിച്ചം വരുന്ന ഉല്‍പ്പന്നങ്ങള്‍ വാല്യു ഏഡഡ് ഉല്‍പ്പന്നങ്ങളാക്കി മാറ്റാവുന്നതാണ്. സംരഭങ്ങള്‍ക്കു പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനു പഞ്ചായത്തുകള്‍ക്കു സഹായിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ നടന്നുവരുന്ന സംരംഭക പ്രോത്‌സാഹന മാതൃക കേരള വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് ഡോ തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. കില അസോ.പ്രൊഫ.ഡോ.പീറ്റര്‍ എം.രാജ് സംസാരിച്ചു. തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ വിവിവധ തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പരിശീലനപരിപാടി ഇന്നലെ വൈകിട്ട് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."