HOME
DETAILS

കുടിവെള്ളത്തിനായി വേറിട്ട സമരവുമായി നാട്ടുകാര്‍

  
backup
April 18, 2017 | 9:02 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%b1%e0%b4%bf-2

 

നെടുമ്പാശ്ശേരി:കുടിവെള്ളത്തിനായി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വേറിട്ട സമരവുമായി നാട്ടുകാര്‍.കുന്നുകര ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അലക്കിയും കുളിച്ചും പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്ത്രീകളും മുതിര്‍ന്നവരും അടങ്ങുന്ന സംഘം അലക്കാനുള്ള കരിങ്കല്ല് തുണി, ബക്കറ്റ്, വെള്ളം, സോപ്പ് എന്നിവയുമായി പഞ്ചായത്ത് ഓഫീസിന്റെ മുന്നിലെത്തിയത്. കാര്‍ പോര്‍ച്ചില്‍ കരിങ്കല്ല് സ്ഥാപിച്ച് സ്ത്രീകള്‍ അലക്ക് ആരംഭിച്ചപ്പോഴാണ് ഓഫീസ് ജീവനക്കാര്‍ വിവരമറിയുന്നത്.ഇതിനു പിന്നാലെ സമരക്കാരില്‍ ചിലര്‍ വെള്ളം തലയിലൂടെ ഒഴിച്ച് കുളിക്കുകയും ചെയ്തു.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് നിരവധി തവണ ജനപ്രതിനിധികളെയും വാട്ടര്‍ അതോറിട്ടി അധികൃതരെയും അറിയിച്ചിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലായിരുന്നു വേറിട്ട സമരം സംഘടിപ്പിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
രണ്ടാഴ്ച്ച മുമ്പ് നാട്ടുകാര്‍ മേയ്ക്കാട് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥനെ ഉപരോധിച്ചതിനെ തുടര്‍ന്ന് കുറിച്ചുദിവസം വെള്ളം എത്തിയെങ്കിലും പിന്നീട് മുടങ്ങി. ചൊവ്വര സ്‌കീമില്‍ നിന്നും വരുന്ന വെള്ളം അടുവാശേരി മാലായികുന്നിലെ ജലസംഭരണിയില്‍ ശേഖരിച്ച ശേഷമാണ് കുന്നുകര ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. ആവശ്യമായ മര്‍ദ്ദത്തില്‍ വെള്ളം പമ്പ് ചെയ്യാത്തതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറാത്തതാണ് പ്രശ്‌നം.
മാലായിക്കുന്നിലെ ജല സംഭരണി പൂര്‍ണമായി നിറഞ്ഞതിന് ശേഷമോ ആവശ്യമായ മര്‍ദ്ദത്തിലോ വെള്ളം പമ്പ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മര്‍ദ്ദം കൂട്ടിയാല്‍ കാലപ്പഴക്കം ചെന്ന ഭൂഗര്‍ഭ പൈപ്പുകള്‍ പൊട്ടുമെന്നാണ് അധികൃതര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  18 minutes ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  19 minutes ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  41 minutes ago
No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  an hour ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  an hour ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  2 hours ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  2 hours ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  2 hours ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  2 hours ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  2 hours ago