കുടുംബശ്രീ പ്രവര്‍ത്തകയെ കൈയേറ്റം ചെയ്തു
ഹരിപ്പാട്: ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ കുടുംബശ്രീ പ്രവര്‍ത്തകയെ അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. ചോദ്യം ചെയ്ത മകനെ കമ്പിവടിക്ക് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു.
ഇത് തടയാന്‍ ശ്രമിച്ച വീട്ടമ്മയെ ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. മുട്ടം സരസ്വതി ഭവനത്തില്‍ ശ്രീദേവി (42), മകന്‍ നവീന്‍ (21), മുല്ലശ്ശേരില്‍ ചന്ദ്രിക ( 52) എന്നിവരാണ് ആക്രമത്തിനിരയായത്. മൂവരും ഹരിപ്പാട് ഗവ.ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെ മുട്ടം മണിമല ജങ്ഷന് വടക്ക് കിടങ്ങില്‍ ജങ്ഷന് സമീപമായിരുന്നു സംഭവം.
സമീപവാസിയായ കറുകത്തറ ബാബു (59) വാണ് അതിക്രമം കാട്ടിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. പള്ളിപ്പാട് 1744 സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നുള്ള ക്ഷേമപെന്‍ഷന്‍ തുകയുമായി ഹരിപ്പാട് മുനിസിപ്പല്‍ 14-ാം വാര്‍ഡില്‍ വിതരണത്തിനെത്തിയ ശ്രീദേവിയേയും മകനേയും ഒരു പ്രകോപനവുമില്ലാതെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
മുമ്പും ഇയാള്‍ സമാനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഹരിപ്പാട് പോലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."