രാജസ്ഥാന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്: എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കു മാറ്റുന്നു
ജയ്പൂര്‍: ഈ മാസം 19ന് രാജസ്ഥാനില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ്.
നിയമസഭാ ചീഫ് വിപ്പ് മഹേഷാണ് ഇതു സംബന്ധിച്ച് അഴിമതി വിരുദ്ധ ബ്യൂറോക്ക് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ കത്ത് നല്‍കിയിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം രാജസ്ഥാനിലെ എം.എല്‍.എമാരുടെ യോഗം വിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്. സ്വതന്ത്ര എം.എല്‍.എമാരെ വട്ടമിട്ട് ബി.ജെ.പി പറക്കുകയാണെന്നാണ് ആരോപണം. ഇവരെ ബി.ജെ.പി സമീപ്പിച്ചതായി കെ.സി വേണുഗോപാല്‍ ആരോപിച്ചു. കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് മാതൃകകളില്‍ രാജസ്ഥാനിലും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
നിയമസഭയിലെ അംഗസംഖ്യവെച്ച് രാജ്യസഭയിലേക്ക് രണ്ട് അംഗങ്ങളെ കോണ്‍ഗ്രസിനും ഒരു അംഗത്തെ ബി.ജെ.പിക്കും വിജയിപ്പിക്കാനാവും. ഒരു സീറ്റുകൂടി അധികം നേടാനുള്ള അട്ടിമറി ശ്രമങ്ങള്‍ക്കാണ് ബി.ജെ.പി ഇപ്പോള്‍ കരുനീക്കം നടത്തുന്നതെന്നാണ് പിന്നാമ്പുറ സംസാരം. ഇതു ശരിവെക്കുകയാണ് കോണ്‍ഗ്രസിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."