പൂവന്‍തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം
കോട്ടയം: പൂവന്‍തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തിനും ഭാഗവത സപ്താഹയജ്ഞത്തിനും ഇന്ന് തുടക്കം. 29 ന് സമാപിക്കും. ഇന്ന് രാവിലെ 7 ന് ദശാവതാര ചാര്‍ത്ത്- മത്സ്യാവതാരവും രാവിലെ 9 ന് കലവറനിറയ്ക്കല്‍ ചടങ്ങും നടക്കും. വൈകുന്നേരം ദീപാരാധന. രണ്ടാംദിനം ദശാവതാര ചാര്‍ത്ത് -കൂര്‍മ്മാവതാരം.
കലാ മണ്ഡപത്തില്‍ രാവിലെ 7ന് സഹസ്രനാമം,8.30 മുതല്‍ ഗീതാപാരായണവും നടക്കും. 2.30 ന് ജ്യോതിപൗര്‍ണമി സംഘത്തിന്റെ വാര്‍ഷിക സമ്മേളനം. അഖില കേരള പൗര്‍ണമിസംഘം പ്രസിഡന്റ് മാലേത്ത് സരളാദേവി അധ്യക്ഷയാകുന്ന ചടങ്ങില്‍ തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ശ്രീകൃഷ്ണ പൗര്‍ണമി സഹായനിധിയും എന്‍ഡോവ്‌മെന്റും സംഘം പ്രസിഡന്റ് പ്രസന്ന കുമാരി വിതരണം ചെയ്യും. കൂടാതെ, ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
11-ാം ഉത്സവദിനമായ 29 ന് പ്രതിഷ്ഠാദിനം. ഉച്ചയ്ക്ക് 12.30 ന് പ്രസാദമൂട്ട്, വൈകുന്നരേം ദീപാരാധന.രാത്രി 8.30 മുതല്‍ മറിയപ്പള്ളി ശ്രീഭദ്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നൃത്ത പരിപാടി.
കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജ്യോതി പൗര്‍ണമി സംഘം സെക്രട്ടറി ഇ.എന്‍ രത്‌നമ്മ, വൈസ് പ്രസിഡന്റ് തങ്കമ്മ പാലേടം,ജോ.സെക്രട്ടറി സുശീല, കമ്മറ്റിയംഗം ചന്ദ്രമതിയമ്മ,ആഘോഷകമ്മിറ്റി കണ്‍വീനര്‍ ഡോ.ടി.എന്‍ പരമേശ്വരക്കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."