റബര്‍ മരങ്ങള്‍ മുറിച്ചുനീക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: എ.വി.ടിയുടെ റാന്നി പെരിനാട്ടിലെ എസ്റ്റേറ്റില്‍ നിന്നു റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. മരം മുറി തടഞ്ഞ് 2015 നവംബറില്‍ നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്യാന്‍ എ.വി. തോമസ് ആന്‍ഡ് കമ്പനിയും മിഡ്‌ലാന്‍ഡ് റബര്‍ ആന്‍ഡ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡും നല്‍കിയ ഹരജിയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കടുംവെട്ട് കഴിഞ്ഞ റബര്‍ മരങ്ങള്‍ മറ്റു കൃഷിയാവശ്യങ്ങള്‍ക്കായി മുറിച്ചു നീക്കാനാണു കമ്പനി അനുമതി തേടിയത്.
റവന്യു ഭൂമിയോ വനഭൂമിയോ ആണെന്നു തര്‍ക്കമുള്ള ഭൂമിയിലെ മരം മുറിക്കുന്നതിന് മാത്രമാണ് 2015 ല്‍ ഹൈക്കോടതി അനുമതി നിഷേധിച്ചത്. എ.വി.ടി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും കൈവശാവകാശ രേഖയുള്ളതുമായ ഭൂമിയിലെ മരം മുറിക്കുന്നത് തടഞ്ഞിരുന്നില്ല.
എന്നാല്‍ എ.വി.ടിയുടെ കൈവശാവകാശ രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മരം മുറി തടയുന്നുവെന്നും കടുംവെട്ടിനു ശേഷമുള്ള റബര്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ പെരിനാട് വില്ലേജ് ഓഫീസര്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."