അണ്ടര്‍17 ലോകകപ്പ്: ജി.സി.ഡി.എ ടെന്‍ഡറുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന്
കൊച്ചി: അണ്ടര്‍17 ലോകകപ്പ് വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജി.സി.ഡി.എ നടത്തിയ ടെന്‍ഡറുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കലൂര്‍ സ്റ്റേഡിയത്തില്‍ പുതിയ കേസേരകള് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞ തുകക്ക് ടെന്‍ഡര്‍ നല്കിയ ആള്‍ക്ക് കരാര്‍ നല്‍കാതെ ക്രമവിരുദ്ധമായി ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും താത്പര്യമുള്ള കരാറുകാരന്റെ ടെന്‍ഡറിന് അനുമതി നല്‍കുകയായിരുന്നുവെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. ഇതിനെതിരേ കോടതിയില്‍ കേസ് നല്‍കിയെങ്കിലും ലോകകപ്പിനെ ബാധിക്കുമെന്നതിനാല്‍ കോടതിക്ക് ഇടപെടാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
നവീകരണവുമായി ബന്ധപ്പെട്ട് ജി.സി.ഡി.എ നല്കിയ മറ്റ് കരാറുകളിലും അപാകതയുണ്ടെന്നും ഈ ടെന്‍ഡര്‍ നടപടികളെ കുറിച്ചും വിജിലന്‍സ് അന്വേഷണം വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മെയ് മൂന്നിന് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമ ഹരജിയും മെയ് അവസാനം പ്രധാനമന്ത്രിക്ക് നിവേദനവും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ഭാരവാഹികളായ കെ.ഡി ജോര്‍ജ്ജ്, ക്യാപ്റ്റന്‍ ജോര്‍ജ്ജ് തോമസ്, കെ.എ പരീത്, കെ.എ ജന്‍സണ്‍, വിനോദ് തമ്പി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."