HOME
DETAILS
MAL
ബിജു പ്രഭാകര്‍ കെ.എസ്.ആര്.ടി.സി എം.ഡി
backup
June 11 2020 | 02:06 AM
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ കെ.എസ്.ആര്.ടി.സി എം.ഡിയാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കെ.എസ്.ആര്.ടി.സിയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര് ജ്യോതിലാലിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ കെ.എസ്.ആര്.ടി.സി ചെയര്‍മാന്റെ അധിക ചുമതലകൂടി നല്കി. എം.പി ദിനേശിന് പകരക്കാരനായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ എം.ഡി സ്ഥാനമൊഴിയുകയാണെന്ന് എം.പി ദിനേശ് നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളി യൂനിയനുകളും ബിജു പ്രഭാകറിന്റെ നിയമനത്തിന് അനുകൂലമാണെന്നാണ് വിവരം. എം. രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുന്‍പ് കെ.എസ്.ആര്.ടി.സി തലപ്പത്തുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."