നാദാപുരത്ത് ഐ.ജി സന്ദര്‍ശനം നടത്തി
നാദാപുരം: സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ നാദാപുത്തെത്തി.
ചുമതലയേറ്റത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം പ്രദേശത്ത് എത്തുന്നത്. 10.30ഓടെ നാദാപുരം സ്റ്റേഷനിലെത്തിയ അദ്ദേഹം രണ്ടു വരെ ഉദ്യോഗസ്ഥരുമായി ക്രമസമാധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
നാദാപുരം മേഖലയില്‍ അടുത്തിടെ നടന്ന സ്ഫോടനങ്ങളും ബോംബ് കണ്ടെത്തിയ സംഭവങ്ങളും പ്രത്യേക സംഘം അന്വേഷിച്ചു വരികയാണെന്നും സേനയിലെ ആനുപാതികമായ എണ്ണത്തിലെ കുറവ് കേസുകളുടെ അന്വേഷണത്തെ ബാധിക്കുന്നതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രിയാത്മക പത്രപ്രവര്‍ത്തനം പൊലിസിന്റെ ജോലി ഭാരം കുറയ്ക്കുമെന്നും നിയമത്തെ അനുസരിക്കുന്ന സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ പൊലിസിനൊപ്പം മാധ്യമങ്ങളും പങ്കുവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാദാപുരം ഡിവൈ.എസ്.പി ഇ. സുനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബിജു, കെ.വി സന്തോഷ്, പി.പി സുനില്‍കുമാര്‍, എസ്.ഐ എന്‍. പ്രജീഷ് മറ്റു ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."