HOME
DETAILS

സ്വകാര്യ ആശുപത്രിയില്‍ മോഷണം; തമിഴ്നാട് സ്വദേശി പിടിയില്‍

  
backup
March 28 2019 | 03:03 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2

താമരശ്ശേരി: സ്വകാര്യ ആശുപത്രിയില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. പുതുപ്പാടിയില്‍ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ജോസ് എന്ന ഗണേഷി(47)നെയാണ് നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്.  ഈങ്ങാപ്പുഴ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മിസ്റ്റ് ഹില്‍സ് ആശുപത്രിയുടെ ഫാര്‍മസിയിലാണ് ബുധനാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. ഫാര്‍മസിയുടെയും റിസപ്ഷന്റെയും പരിസരത്തുകൂടി ചുറ്റിക്കളിച്ചയാള്‍ ഫാര്‍മസിയുടെ വാതില്‍ തുറന്ന് അകത്ത് കടക്കുന്നതും പണം മോഷ്ടിക്കുന്നതുമെല്ലാം സി.സി.ടി.വി കാമറകളില്‍ പതിഞ്ഞിരുന്നു.
പുലര്‍ച്ചെ മൂന്നിനാണ് ഇയാള്‍ ആശുപത്രി വളപ്പിലെത്തുന്നത്. ഫാര്‍മസിയുടെ മേശയുടെ വലിപ്പ് തകര്‍ത്താണ് പണം കവര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചതോടെ മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പുതുപ്പാടി പഞ്ചായത്ത് ബസാര്‍ പള്ളിക്കുന്നില്‍ വാടകക്ക് താമസിക്കുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി താമരശ്ശേരി പൊലിസിന് കൈമാറിയത്.
പതിനയ്യായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇയാള്‍ നേരത്തെ താമസിച്ച പ്രദേശങ്ങളിലും മോഷണം നടന്നതായി നാട്ടുകാര്‍ പറയുന്നു. പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് താമരശ്ശേരി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago