HOME
DETAILS
MAL
കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ അഞ്ച് മരണം
backup
June 12 2020 | 01:06 AM
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് പാലക്കാട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള അഞ്ച് പേര് ഗള്‍ഫില്‍ മരിച്ചു. സഊദി അറേബ്യയില്‍ മൂന്നുപേരും ബഹ്റൈനിലും അബൂദബിയിലും ഒരാളുമാണ് മരിച്ചത്.
ആലത്തൂര്‍ തരൂര്‍ തോണിപ്പാടം ചെറുതൊടി ചാപ്രയില്‍ സുലൈമാന്റെ മകന് കാജാ ഹുസൈന്(42), കൊല്ലം കൊട്ടിയം മൈലാപ്പൂര് തൈക്കാവ് മുക്ക് കൊച്ചുവിള വീട്ടില്‍ സജീറിന്റെയും ഫാത്തിഷയുടെയും മകന് ഷെമീര്‍ (30), കൊല്ലം കണ്ണനല്ലൂര്‍ കടപുരയിടത്തില് ഷെരീഫ് (46), എന്നിവരാണ് സഊദിയില്‍ മരിച്ചത്.
ഖാജാ ഹുസൈന്റെ മാതാവ്: സൈനബ. ഭാര്യ: സുഹറ. മക്കള്‍ : ജന്നത്തുല്‍ ഫിര്‍ദൗസ്, മുഹമ്മദ് റാഫി, മുഹമ്മദ് റിന്‍ഷാദ്. സഹോദരങ്ങള്‍: അസീസ്, മുസ്തഫ, സഫിയ, സീനത്ത്, ഷംന.
ഒരു വര്‍ഷം മുന്‍പ് വിവാഹിതനായ ഷെമീറിന് റിയാദില്‍ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. ഭാര്യ: അജ്മി . സൗദിയിലെ അല്‍കോബാറില്‍ കോണ്‍ട്രാക്ടറായിരുന്നു ഷെരീഫ്. ഭാര്യ: നാസില, മക്കള്‍: ഷെഹ്ന, സെയ്ദലി, ഹാരിസ്.
ബഹ്റൈനില്‍ മരിച്ച കണ്ണൂര്‍ ചാലാട് സ്വദേശി പോള്‍ സോളമന് (61) ബഹ്റൈന്‍ പൊലിസ് ബാന്‍ഡിലെ മ്യൂസിഷ്യന്‍ ആയിരുന്നു. ഇതോടെ ബഹ്റൈനില്‍ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി.
അബൂദബിയില്‍ പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം ആനക്കോട് എ.എം.എസ് കോട്ടേജില്‍ അലിയാര് കുഞ്ഞ്-ഐഷാബീവി ദമ്പതികളുടെ മകന് അബ്ദുല്‍ അസീസ് (53)ആണ് മരിച്ചത്. 20 വര്‍ഷമായി അബൂദബിയിലാണ് ജോലി. ഭാര്യ: മാജിദാ ബീവി, മക്കള്‍: സുഹൈല്‍, സാദിഖ്, സമീഹ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."